തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ പിടിച്ച് കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തയ്യാറായിരുന്നില്ല. ഹേമക്കമ്മറ്റി റിപ്പോർട്ടിൽ എന്തു നടന്നു എന്ന് പരിശോധിക്കുമെന്ന് സാംസ്കാരിക മന്ത്രി വിഷ്ണുനാഥ് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ അന്നത്തെ സാംസ്ക്കാരി വകുപ്പ് മന്ത്രിക്ക് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നും വിനയൻ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനായകൻ ഈക്കാര്യം വ്യക്തമാക്കിയത്.
സിനിമാ മേഖലയിലും ഈ സർക്കാരിന്റേതായ സിഗ്നേച്ചർ ഉണ്ടാകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെ കാണുന്നു.. കഴിഞ്ഞ സർക്കാർ ഇടതു പക്ഷ നയങ്ങളിൽ നിന്നു വ്യതിചലിച്ച് പോകുന്നു എന്ന് തോന്നിയ സമയത്ത് ഞാൻ നെഹ്രുവിയൻ ഇടതുപക്ഷമാണന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ശ്രീ വി ഡി സതീശനോട് അന്നു മുതൽ കൂടുതൽ താല്പര്യം തോന്നിയിരുന്നു.. അത് നേരിട്ടു വിളിച്ചു പറയുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞ പോലെ തന്നെ 102 സീറ്റ് നേടി യുഡിഎഫ് വിജയിച്ച ശേഷവും ശ്രീ വി ഡി സതീശനുമായി ഫോണിൽ സംസാരിച്ചിരുന്നു അഭിനന്ദിച്ചിരുന്നുവെന്നും വിനിയാകാൻ കുട്ടിച്ചേർത്തു.
