ഹർഷിനയ്ക്ക് ഇത് മധുര വിജയം

തിരുവനന്തപുരം: വേദനകളിൽ തളരാതെ, വീഴാതെ ഒരു സിസ്റ്റത്തിനെതിരേ പോരാടിയ ഹർഷിനയ്ക്ക് ഒടുവിൽ മധുരവിജയം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നടന്ന പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് ഏറെ ദുരിതമനുഭവിച്ച ഹർഷിനയ്ക്ക് സർക്കാർജോലി നൽകുമെന്ന് ഉറപ്പ് പറഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ദീർഘനാളത്തെ പോരാട്ടത്തിന്റെ തിളക്കമാർന്ന ഫലസമാപ്തി. സമാധാനം, എത്രയോ വർഷങ്ങൾക്കുശേഷം മനസ്സ് ശരിക്കും സമാധാനം അനുഭവിക്കുകയാണ്. ഞങ്ങളുടെ കണ്ണീർ പടച്ചോൻ കണ്ടു. എത്ര തടസ്സപ്പെടുത്താൻനോക്കിയാലും നമ്മളിലേക്ക് എത്തേണ്ടത് നമ്മളിലേക്കുതന്നെ വന്നുചേരുമെന്നായിരുന്നു ഹർഷിനയുടെ ആദ്യപ്രതികരണം. അവഗണിച്ചും പുച്ഛിച്ചു തള്ളിയവർക്കുമുള്ള മധുരപ്രതികാരമാണിത്. യു.ഡി.എഫ്. സർക്കാർ ജനങ്ങളോട് ഒപ്പംനിൽക്കുന്ന സർക്കാരാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും ഹർഷിന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *