ഇന്ത്യക്കാ‍‍‍‌ർക്ക് സ‍‌ർപ്രൈസ് ​ഗിഫ്റ്റുമായി ശ്രീലങ്ക

ശ്രീലങ്ക: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പുതിയ യാത്രാ നിയമവുമായി ശ്രീലങ്ക. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ 40 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ യാതൊരു വിധ ഫീസുമില്ലാതെ 30 ദിവസത്തേക്ക് ‘ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍’ (ഇടിഎ) വഴി ശ്രീലങ്ക സന്ദര്‍ശിക്കാം. ഈ പുതിയ പരിഷ്‌കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇ.ടി.എ വഴി യാത്ര ചെയ്യാന്‍ യോഗ്യതയുള്ള വിനോദസഞ്ചാരികള്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ പ്രത്യേകം വിസയുടെ ആവശ്യമില്ല. എന്നാല്‍ യാത്ര തിരിക്കുന്നതിന് മുന്‍പായി ഡിജിറ്റല്‍ ഇലക്ട്രോണിക് ട്രാവല്‍ അതോറിറ്റി വഴി അനുമതി തേടിയിരിക്കണം. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട 40 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാതൊരുവിധ നിരക്കുമില്ലാതെ ഇതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. മുന്‍പ്, സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ 30 ദിവസത്തെ ഡബിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്കായി 20 യുഎസ് ഡോളറും , മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 50 യുഎസ് ഡോളറും ഫീസായി നല്‍കണമായിരുന്നു. ഇതാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *