സർക്കാരിൻ്റെ അവസ്ഥ പരിതാപകരം

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമായിരുന്നു ടിവികെ സ്വന്തമാക്കിയത്. ഭരണത്തിലേറിയെങ്കിലും വിജയ് സർക്കാരിനെതിരെ തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം രാഷ്ട്രീയ കാര്യങ്ങളിൽ ഉപദേശിക്കാനും ഗുണദോഷങ്ങൾ പറഞ്ഞുകൊടുക്കാനും നല്ലൊരു നേതാവില്ലെങ്കിൽ വിജയ് സർക്കാരിൻ്റെ അവസ്ഥ പരിതാപകരമാകുമെന്ന് വ്യക്തമാക്കി സംവിധായകൻ ശാന്തിവിള ദിനേശ്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ അടക്കം ഞെട്ടിച്ചുകൊണ്ടാണ് വിജയ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ തമിഴകം കീഴടക്കിയത്. സത്യം പറഞ്ഞാൽ സ്റ്റാലിൻ ഞെട്ടിക്കാണും. കാരണം സ്റ്റാലിൻ പോലും തോൽക്കുക എന്ന് പറഞ്ഞാൽ ആലോചിച്ചു നോക്കൂ. ഒറ്റക്ക് ഭരിക്കാനുള്ള അത്ര സീറ്റുകൾ കിട്ടിയില്ല എങ്കിലും വിജയിച്ച ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയയുടെ ടിവികെ. എതിരാളികളായി നിന്നവർ പോലും പിന്തുണ നൽകി സത്യപ്രതിജ്ഞ ചെയ്യാനും മുഖ്യമന്ത്രി ആകാനും കഴിഞ്ഞു വിജയ്ക്ക്. രാഷ്ട്രീയത്തിൽ ഇറങ്ങിയിടം മുതൽ ഞാൻ ആലോചിച്ച കാര്യം രാഷ്ട്രീയ മുൻപരിചയവും അധിക അധികാര മുൻപരിചയവും ഒന്നുമില്ലാത്ത കുറേ പേരെ ജയിപ്പിച്ച് എംഎൽഎയും മന്ത്രിയും ഒക്കെ ആക്കിയാൽ എന്താകും ഈ പാർട്ടിയുടേയും വിജയുടേയും തമിഴ്നാടിന്റേയും അവസ്ഥ എന്നായിരുന്നു. ലീഡർഷിപ്പിൽ വരാവുന്ന നേതാക്കൾ പോലും വിജയുടെ കൈവശം ഇല്ലന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *