രാജ്യത്ത് വ്യാപക സിലിണ്ടർ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പാചക വാതക ലഭ്യത രൂക്ഷമായതോടെ മാർച്ചിൽ നിയമവിരുദ്ധമായി സൂക്ഷിച്ച അഞ്ചര ലക്ഷത്തിലേറെ പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. എൽ.പി.ജി ലഭ്യതയിൽ കുറവ് വന്നതിനെത്തുടർന്ന് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും പ്യാപകമായതോടെ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തിയിരുന്നു. അതോടൊപ്പം തന്നെ എണ്ണക്കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും 36 വിതരണ ഏജസികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് എൽ.പി.ജി വിതരണ ഏജൻസികൾ ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ അറിയിച്ചു. മാത്രമല്ല ഓൺലൈൻ ബുക്കിങ് കൂടിയതോടെ കഴിഞ്ഞ ദിവസം മാത്രം 51 ലക്ഷത്തിലധികം ഗാർഹിക വാചക വാതക സിലിണ്ടറുകളാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *