തളിപ്പറമ്പിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശി ആകാശ്‌ മോഹന്റെ ഭാര്യ സാന്ദ്രതാര (22) യാണ് മരിച്ചത്. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഇവര്‍ താമസിക്കുന്ന കരിമ്പത്തെ വീട്ടിൽ സാന്ദ്ര താരയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

മുറിയുടെ ജനാലയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മരണത്തിന് പിന്നിലെ കാരണത്തിൽ വ്യക്തതയില്ല. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *