പൂനെ: ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങിയ ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് ഇന്ത്യൻ കരസേനയുടെ ഡോക്ടർമാർ. ശ്വാസകോശം തകരാനും വലിയ ശസ്ത്രക്രിയയിലേക്ക് വരെ നയിക്കാമായിരുന്ന ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടന്ന അതിസങ്കീർണമായ പ്രക്രിയയിലൂടെയാണ് കുരുന്നിന്റെ ജീവൻ രക്ഷപ്പെടുത്തിയത്.
കുരുന്നിൻ്റെ ഇടത് ശ്വാസകോശത്തിലേക്കുള്ള ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോട് കൂടിയ എൽഇഡി ബൾബ് കുടങ്ങിയത്. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടന്ന അതിസങ്കീർണമായ ബ്രോങ്കോസ്കോപിക് പ്രക്രിയയിലൂടെ ആണ് എൽഇഡി ബൾഡ് നീക്കം ചെയ്ത് കുരുന്നിനെ രക്ഷപ്പെടുത്തിയതെന്ന് ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് എക്സിലൂടെ അറിയിച്ചു.
