ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേസ്

കുവൈത്ത് : പെരുന്നാൾ-വേനലവധിക്കാലം പ്രമാണിച്ച് യാത്രക്കാർക്കായി ആകർഷകമായ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സ്. ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യാൻ അവസരമൊരുക്കി തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് വൺ-വേ ടിക്കറ്റുകൾ വെറും 15 കുവൈത്തി ദിനാർ മുതലുള്ള നിരക്കിലാണ് എയർലൈൻ ലഭ്യമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

മെയ് 31 വരെ മാത്രമായിരിക്കും ഈ പരിമിതകാല ഓഫറിന്റെ കാലാവധി. ഈ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2026 മെയ് 27 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാവുന്നതാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയർവേയ്‌സിന്റെ അത്യാധുനിക ടി5 ടെർമിനൽ വഴി ലഭ്യമാകുന്ന നേരിട്ടുള്ള വിമാനങ്ങൾ പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് വിവിധ വിനോദസഞ്ചാര, വാണിജ്യ കേന്ദ്രങ്ങളിലേക്ക് സുഗമമായി സഞ്ചരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *