അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരു അമേരിക്കൻ സ്വദേശി ആവശ്യപ്പെടുന്നതിൻ്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.’ടോൺ’ എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ റോഡരികിൽ നിൽക്കുകയായിരുന്ന ദമ്പതികളെ ഇയാൾ തൻ്റെ കാറിലിരുന്ന് ക്യാമറയിൽ പകർത്തിക്കൊണ്ട് അനാവശ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാൾ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, അവർക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മിൽ ഏതാണ് കൂടുതൽ മികച്ച രാജ്യമെന്നും ഇയാൾ ചോദിക്കുന്നു. ഇരു രാജ്യങ്ങൾക്കും അതിൻ്റേതായ നല്ല വശങ്ങളുണ്ടെന്നും ഇന്ത്യ കുടുംബ പശ്ചാത്തലം നൽകുമ്പോൾ ഓരോ സ്ഥലത്തിനും അതിൻ്റേതായ മൂല്യമുണ്ടെന്നും നയതന്ത്രപരമായ രീതിയിൽ ദമ്പതികൾ മറുപടി നൽകി. എന്നാൽ ഈ മറുപടിക്ക് തൊട്ടുപിന്നാലെ ഇയാളുടെ പെരുമാറ്റം കൂടുതൽ ശത്രുതാപരമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *