കുവൈത്ത് : കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. കമ്പനിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ റദ്ദാക്കപ്പെട്ട സർവീസുകൾ പുനഃക്രമീകരിക്കുമെന്നും പുതിയ യാത്രാ തീയതികൾ യാത്രക്കാരെ അവരുടെ ബുക്കിംഗിൽ നൽകിയിട്ടുള്ള ബന്ധപ്പെടൽ വിവരങ്ങളിലൂടെ നേരിട്ട് അറിയിക്കുമെന്നും വ്യക്തമാക്കി. യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈത്ത് എയർവേയ്സിന്‍റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി അഭ്യർഥിച്ചു.
കുവൈത്ത് വിമാനത്താവളത്തിലെ ആക്രമണം; സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
