എഐ ടൂറിസം വിഷനുമായി സൗദി

റിയാദ്: ഭാവി ടൂറിസത്തിനായി എഐ ടൂറിസം വിഷൻ ആരംഭിച്ചതായി സൗദി ടൂറിസം മന്ത്രാലയം. ഡിജിറ്റൽ പരിവർത്തനത്തിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിലുടെയും ഭാവി ടൂറിസത്തെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. ടൂറിസം അനുഭവങ്ങൾ മെച്ചപ്പെടുത്തുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, നിക്ഷേപകരെയും പ്രൊഫഷണലുകളെയും ശാക്തീകരിക്കുക, ടൂറിസം നവീകരണത്തിൽ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ടൂറിസം എഐക്കായുള്ള ആഗോള പ്ലാറ്റ്ഫോമായ ടൂറിസം എക്‌സാണ് എഐ ടൂറിസം വിഷന് കീഴിലുള്ള പ്രധാന നാഴികക്കല്ല്. മേഖലയുടെ ഭാവിയിലേക്കുള്ള പുതിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറായി ഇത് പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *