തിരുവനന്തപുരം: കേന്ദ്രം പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ, 2026നെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത് സ്വകാര്യ കുത്തകകൾക്ക് സൗകര്യം ഒരുക്കി കൊടുക്കുന്ന ബിൽ ആണെന്നും കേന്ദ്രത്തിന്റെ നീക്കത്തിന് യുഡിഎഫും കുടപിടിക്കുകയാണെന്നും പിണറായി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളാണ്. ഇതിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമായതിനാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ യുഡിഎഫ് സർക്കാർ തയാറാകണം എന്നാണ് അഭ്യർത്ഥിക്കുന്നതെന്ന് പിണറായി വിജയൻ ഫേസ്ബുക്കിലൂടെ പറഞ്ഞു.
UDF കടുംപിടുത്തം അവസാനിപ്പിക്കണം
