സൗദിയയുടെ കൂടുതൽ വിമാനങ്ങൾ ഈ വർഷമെത്തും

റിയാദ്: സൗദിയുടെ ദേശീയ എയർലൈനായ സൗദിയ തങ്ങളുടെ വിമാനശേഖരം വൻതോതിൽ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം 12 പുതിയ അത്യാധുനിക വിമാനങ്ങൾ കൂടി കമ്പനി സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ആഗോള വിമാന നിർമാതാക്കളായ എയർബസുമായി മുൻപ് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വിമാനങ്ങൾ ലഭ്യമാക്കുന്നത്. പുതിയ എയർബസ് A321 നിയോ വിമാനങ്ങളിൽ 20 ബിസിനസ് ക്ലാസ് സീറ്റുകളും 168 ഗസ്റ്റ് ക്ലാസ് സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന പുത്തൻ സീറ്റുകളും അതിവേഗ ഇന്റർനെറ്റ് സൗകര്യവും ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുമുള്ള പുതിയ വിമാനങ്ങൾ എത്തുന്നതോടെ ഈ വർഷാവസാനത്തോടെ സൗദിയയുടെ ആകെ വിമാനങ്ങളുടെ എണ്ണം 161 ആയി ഉയരും.

Leave a Reply

Your email address will not be published. Required fields are marked *