ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. ഡൽഹിയിൽ സിലിണ്ടറിന് 42 രൂപയുടെ വർധനവാണുള്ളത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. കേരളത്തിൽ 46 രൂപയാണ് വർധിപ്പിച്ചത്. ഇന്നത്തെ വർധനവോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് 3131 രൂപയായി. കൊൽക്കത്തയിൽ 53 രൂപയും സിലിണ്ടറിന് വർധിപ്പിച്ചു. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.
Related Posts
വിജയാഘോഷത്തിനിടെ മുസ്ലീം ലീഗ് പ്രവര്ത്തകൻ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുഡിഎഫിന്റെ വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി…
കാനഡയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മലയാളി യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം
എറണാകുളം: കാനഡയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്ക് ശേഷം മലയാളി യുവതി മരിച്ച സംഭവം ചികിത്സാ പിഴവാണെന്ന ആരോപണവുമായി കുടുംബം. കൊച്ചി…
സതീശൻ ഏതറ്റം വരെ പോകുമെന്നറിയാൻ നേതൃത്വം: നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും കാണാൻ ഹൈക്കമാൻഡ്
ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്കും കൂട്ടമായും ചർച്ച നടത്താൻ ഹൈക്കമാൻഡ്. കെസി വേണുഗോപാലുമായും നേതൃത്വം…
