ഡി.കെ ശിവകുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വര

ബെം​ഗളൂരു: കർണാടകയിൽ ഡി. കെ ശിവകുമാർ മന്ത്രിസഭയിൽ ഒരൊറ്റ ഉപമുഖ്യമന്ത്രി മാത്രമാണുള്ളത്. ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. സിദ്ധരാമയ്യ നടത്തിയ സമ്മർദമാണ് ഒടുവിൽ ഫലം കണ്ടിരിക്കുന്നത്. ഡി.കെയും ജി. പരമേശ്വരയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു.

സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടികയും ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും. മന്ത്രിസഭായോ​ഗത്തിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് സഹപ്രവർത്തകരോട് ഡി. കെ ശിവകുമാർ അറിയിച്ചു. അതേസമയം, യു. ടി ഖാദർ സ്പീക്കർ പദവി ഒഴിഞ്ഞു.

ഇന്ന് വൈകിട്ടാണ് കർണാടകയിൽ ഡി. കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. ലോക്ഭവനിൽ ആണ് ചടങ്ങുകൾ നടക്കുന്നത്. മലയാളികളായ കെ. ജെ ജോർജും യു. ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി. ഡി സതീശനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *