ജിദ്ദ: വേനൽക്കാലത്തെ സന്ദർശകർക്കായി ഒരുങ്ങി ജിദ്ദയിലെ ബീച്ചുകൾ. സുരക്ഷ വർധിപ്പിക്കാനും ബീച്ച് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി 66 ലൈഫ് ഗാർഡുകളെയും 34 സൂപ്പർവൈസർമാരെയും ഉൾപ്പെടുത്തി സമഗ്ര സുരക്ഷാ, പ്രവർത്തന പദ്ധതിയാണ് ജിദ്ദ മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുള്ളത്. 12 ബീച്ചുകളിലും വാട്ടർഫ്രണ്ട് ഡെസ്റ്റിനേഷനുകളിലും സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. വേനൽക്കാല അവധിക്കാലത്ത് കൂടുതൽ ജനങ്ങളെത്തുന്ന സാഹചര്യത്തിൽ ബീച്ചുകളിൽ മുനിസിപ്പാലിറ്റി ദൈനംദിന പരിശോധനകൾ തുടരും. ബീച്ചിലെത്തുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിൽ മാത്രം നീന്താൻ പാടുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
വേനൽക്കാല സന്ദർശകർക്കായി ഒരുങ്ങി ജിദ്ദ ബീച്ചുകൾ
