തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സാപ്പിഴവ് സംബന്ധമായ പരാതികളേറുമ്പോഴും മെഡിക്കൽ കോളേജ് ആശുപത്രികളെപ്പറ്റി കാര്യമായ പരാതികളില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ 26 പരാതികളാണ് മെഡിക്കൽ കോളേജുകളിലെ ചികിത്സാപ്രശ്നങ്ങളെപ്പറ്റി മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിച്ചിട്ടുള്ളത്.
മെഡിക്കൽ കോളേജുകളിലെ, അഞ്ച് ഡോക്ടർമാർക്കെതിരേയും രണ്ട് നഴ്സുമാർക്കെതിരേയുമാണ് നടപടിയുണ്ടായത്. ഇവരിൽ ചിലരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റുചിലർക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ തുടരുന്നതയാണ് റിപ്പോർട്ട്.
