വിദേശത്ത് ക്ലിക്കായോ കറുപ്പ്?,

ചെന്നൈ : സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യൽ എന്റര്ടെയ്‍നര് ആണ്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകൾ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററിൽ സിനിമകൾ പരാജയപ്പെട്ടതിനാൽ താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് വലിയ ആശ്വാസം നൽകുന്നുവെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ 300 കോടി ക്ലബിൽ എത്തിയ കറുപ്പ് വിദേശത്ത് നിന്ന് മാത്രം നേടിയത് 80 കോടി രൂപയാണെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *