ഐ.എ.ഇ.എ ബോർഡ് യോഗത്തിൽ യുഎഇ

ദുബൈ: സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങൾക്ക് ശക്തമായ ആഗോള സംരക്ഷണം ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ യുഎഇ. മെയ് 17-ന് യുഎഇയിലെ ബറക ആണവനിലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഊർജ-സുസ്ഥിരത കാര്യങ്ങൾക്കായുള്ള വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി അബ്ദുല്ല ബലാലയാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രസ്താവന നടത്തിയത്.

ആക്രമണത്തെ തുടർന്നുണ്ടായ സാഹചര്യം അതീവ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത യുഎഇയുടെ നടപടിയെയും ഐ.എ.ഇ.എയുമായുള്ള അടുത്ത സഹകരണത്തെയും യോഗത്തിൽ പങ്കെടുത്ത അംഗരാജ്യങ്ങൾ പ്രശംസിച്ചു. ഈജിപ്ത്, ജോർദാൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് സുപ്രധാനമായ ഈ അടിയന്തര യോഗം വിളിച്ചുചേർത്തത്. സിവിലിയൻ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും കടുത്ത ലംഘനമാണെന്ന് അബ്ദുല്ല ബലാല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *