മാസപ്പടി കേസ്: `എസ്എഫ്ഐഓ കുറ്റപത്രത്തിന്റെ രേഖകൾ വിട്ടുനൽകരുത്

കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഓ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ. രേഖകൾ വിട്ടു നൽകരുതെന്നാണ് സിഎംആർഎല്ലിൻ്റെ ആവശ്യം. അപേക്ഷയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉടൻ വാദം കേൾക്കും. ഉച്ചയ്ക്ക് 2.30ന് പരിഗണിക്കും.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെൻറ് ഡയറക്ട്രേറ്റിൻറെ അപേക്ഷയാണ് കോടതി പരി​ഗണിക്കുന്നത്. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകുന്ന കാര്യത്തിൽ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എൽ എ കോടതി ചോദിച്ചിരുന്നു. എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. കരിമണൽ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് നടപടി എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *