തിരുവനന്തപുരം: വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ അതേസമയം വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്. അതിൽ ഭൂരിഭാഗവും യുവജനങ്ങളാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒറ്റ റീലുകൊണ്ട് വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹിച്ചിട്ടും നിയമം കാരണം അത് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന മുഴുവൻ പേരേയും കൈയിലെടുത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് തമ്പ്നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് റീൽ പോസ്റ്റ് ചെയ്തത്. ചോദ്യത്തിന് മറുപടിയായി വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ നടത്തുന്നത് തെറ്റല്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇതിന് അനുമതി നൽകുമെന്നുമാണ് അദ്ദേഹം പറയുന്നത്.
