ബെംഗളൂരു: സുനിൽ കനഗോലുവിനെ കർണാടക മുഖ്യമന്ത്രിയുടെ മുഖ്യഉപദേശകനായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴും മുഖ്യ ഉപദേഷ്ടാവ് റോളിൽ കനുഗോലു പ്രവർത്തിച്ചിട്ടുണ്ട്.
ബല്ലാരി ജില്ലക്കാരനായ കനുഗോലു കോൺഗ്രസിന്റെ വിജയകരമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രധാന ശില്പികളിൽ ഒരാളായിട്ടാണ് വിശേഷിപ്പിക്കപ്പെട്ടത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ബുദ്ധികേന്ദ്രമായിരുന്നു സുനിൽ കനഗോലു.
തമിഴ്നാട്ടിൽ എംകെ സ്റ്റാലിന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയാണ് സുനിലിന്റെ തുടക്കം. കര്‍ണാടകയില്‍ ഓപ്പറേഷന് വിജയിച്ചതോടെ കനഗോലു കോണ്‍ഗ്രസിന്റെ വിഐപി പട്ടികയിലേക്ക് മാറി. 2023ല്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിന് പിന്നിലും പങ്കാളിത്തമായിരുന്നു. മിഷന് 2024ല്‍ അംഗമായതോടെ സുനില്‍ കനഗോലുവിന്റെ സ്വീകാര്യതയും വര്‍ധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്ഥനായി കനഗോലു മാറി.
കേരള നിയമസഭാ തിരഞ്ഞെടുപ്പിലും കനഗോലുവിന്റെ സാന്നധ്യമുണ്ടായിരുന്നു. കോട്ടയം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ അടക്കമുള്ള കാര്യങ്ങൾക്ക് മൂർച്ഛ കൂട്ടാൻ പാർലമെന്റ് അടിസ്ഥാനത്തിൽ നിരീക്ഷരെ നിയമിച്ചായിരുന്നു കനഗോലു പ്രവർത്തിച്ചത്.
