ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി റിപ്പോർട്ട്

പ്യോങ് യാങ്: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സൂചന. ജപ്പാനാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ച ജപ്പാൻ പ്രധാനമന്ത്രി സേന തകൈച്ചിയുടെ ഓഫീസ് ഒഫീഷ്യൽ എക്സിലാണ് ഈ വിഷയത്തെ സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്.
“ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ ഉടൻ നൽകും”ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ജപ്പാൻ അധികൃതർ രാജ്യത്തെ പൗരന്മാരുടെ സംരക്ഷണത്തിനായി നിർദേശങ്ങൾ പുറത്തിറക്കി. “വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലം ചെയ്യുന്നതിനും ശ്രമങ്ങൾ നടത്തുക, സമയം പാഴാക്കാതെ പോതുജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുക, വിമാനങ്ങളും കപ്പലുകളും അടങ്ങുന്ന എല്ലാ സ്വത്തിനും സുരക്ഷാ ഉറപ്പ് വരുത്തുക, അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണം ഉൾപ്പെടെ എല്ലാ മുൻകരുതലുകളും നടത്തുക”, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *