അസുഖവിവരം പറഞ്ഞ് നൂറ

കൊച്ചി : ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഇന്ന് മലയാളികൾക്കാകെ സുപരിചിതരാണ്. ബിഗ് ബോസിൽ മൽസരാർത്ഥികളായി എത്തിയ ശേഷം ഇവർ കൂടുതൽ ആളുകൾക്കിടയിൽ സ്വീകാര്യരാകുയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ളോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇവർ. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നൂറ. അതികഠിനമായ പനിയായിരുന്നുവെന്നും ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്തവിധം ശരീരവേദനയും ഉണ്ടായിരുന്നുവെന്നും നൂറ പറയുന്നു.

‘പലരും എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഒരു ചെറിയ അപ്ഡേറ്റ് പങ്കുവെക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കടുത്ത പനിയും ശരീരവേദനയും ആയിരുന്നു. ശാരീരികമായി ഞാൻ ഇതുവരെ അനുഭവിച്ച വേദനകളിൽ ഏറ്റവും കഠിനമേറിയതായിരുന്നു അത്. ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടായി തോന്നിയിരുന്നു, പൂർണമായി സുഖം പ്രാപിക്കാൻ കുറച്ച് സമയം വേണ്ടിവന്നു.

ഭാഗ്യവശാൽ, മതിയായ വിശ്രമവും ചികിത്സയും പ്രിയപ്പെട്ടവരുടെ നിരന്തരമായ പിന്തുണയും കൊണ്ട് ഇപ്പോൾ എന്റെ അവസ്ഥ ഏറെ മെച്ചപ്പെട്ടു. ഇത്രയും തീവ്രമായ ഒരു പനി എനിക്ക് ഉണ്ടായിട്ടേയില്ല. എന്നാൽ ഇപ്പോൾ എല്ലാം ഭേദമായതിൽ ഞാൻ ഏറെ നന്ദിയുള്ളവളാണ്. ഇപ്പോൾ പതുക്കെ എന്റെ ദൈനംദിനകാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ആരോഗ്യവതിയായി തിരിച്ചുവന്നിരിക്കുന്നു.

ഈ സമയത്ത് എന്റെ കാര്യങ്ങൾ അന്വേഷിക്കുകയും മെസേജുകൾ അയയ്ക്കുകയും പ്രാർത്ഥനകളിൽ എന്നെക്കൂടി ഓർക്കുകയും ഇത്രയധികം സ്നേഹവും കരുതലും കാണിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് എത്രമാത്രം കരുത്തായി എന്നത് വാക്കുകളിൽ വിവരിക്കാനാകില്ല. ആരോഗ്യത്തോടെയും സന്തോഷത്തോടെയും വീണ്ടും തിരിച്ചെത്താനായതിൽ ഞാൻ എന്നും എല്ലാവരോടും കടപ്പെട്ടവളാണ്”, നൂറ ഇൻസ്റ്റഗ്രാമിൽ‌ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *