റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്ന ആക്രമണ സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രവാസി യുവാവ് പിടിയിലായി. റിയാദ് പ്രവിശ്യയിലെ അൽ ദിലം ഗവർണറേറ്റിൽ നിന്നാണ് പാകിസ്താൻ സ്വദേശിയെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലെ സൈബർ കുറ്റകൃത്യ നിരോധന നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്ന് റിയാദ് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിച്ചതായും, തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ കൂട്ടിച്ചേർത്തു
ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു
