റിയാദ്: പ്രമുഖ സൗദി എയർലൈനായ ഫ്ലൈനാസ് ഖസീമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങളുടെ പുതിയ പ്രവർത്തന ഹബ്ബ് ആരംഭിക്കുന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ‘ക്ലസ്റ്റർ 2 എയർപോർട്ട്സ് കമ്പനി’യുമായി സഹകരിച്ചാണ് അടുത്ത ജൂലൈ മുതൽ പുതിയ ഹബ്ബ് പ്രവർത്തനസജ്ജമാകുന്നത്. ഇതോടെ സൗദി അറേബ്യയിലുടനീളം ആറ് ഹബ്ബുകളിൽ നിന്ന് സർവീസ് നടത്തുന്ന ആദ്യത്തെ സൗദി എയർലൈനായി ഫ്ലൈനാസ് മാറും. വരുന്ന ജൂലൈ മുതൽ ഖസീമിൽ നിന്നുള്ള ആദ്യഘട്ട സർവീസുകൾ ആരംഭിക്കുമെന്നും ഇതിലൂടെ അഞ്ച് ആഭ്യന്തര, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാക്കുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്താംബുൾ, തുർക്കിയിലെ ട്രാബ്സൺ, കെയ്റോയിലെ സ്ഫിങ്ക്സ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിലെ അന്താരാഷ്ട്ര സർവീസുകൾ. അബഹ, ദമ്മാം എന്നീ സ്ഥലങ്ങളിലേക്കാണ് ആഭ്യന്തര സർവീസുകൾ. യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന, അബഹ എന്നിവിടങ്ങളിൽ നിന്നുള്ള തങ്ങളുടെ സർവീസുകൾക്ക് പുറമെ, ഖസീം ഹബ്ബിൽ നിന്നുള്ള ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ഘട്ടങ്ങളായി ഇരട്ടിയാക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.
Related Posts
പിണറായി MLA സ്ഥാനം രാജി വെയ്ക്കണം
തിരുവനന്തപുരം: പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി. ഏരിയ കമ്മറ്റി റിപ്പോർട്ടിങ്ങിൽ ആണ് പരാമർശം.…
പത്മഭൂഷൺ നിറവില്‍ മമ്മൂട്ടി, ജസ്റ്റിസ് കെ ടി തോമസിന് പത്മവിഭൂഷൺ ഏറ്റുവാങ്ങി
ന്യൂഡല്‍ഹി: പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം…
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” ടീസർ ട്രെയ്ലർ ആഗോള തലത്തിൽ വമ്പൻ ട്രെൻഡിങ് ; ജയസൂര്യ – റോജിൻ തോമസ് ചിത്രം റിലീസിനൊരുങ്ങുന്നു
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്ലർ മാർച്ച്…
