ജി. കൃഷ്ണകുമാർ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ പാർട് ടൈം ചെയർമാനായി നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.

വലിയ സന്തോഷത്തോടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. നിയമനം സംബന്ധിച്ച വിവരം കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് അറിയിച്ചത്. കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതായും കൃഷ്ണകുമാർ പറഞ്ഞു . ഈ മാസം 15-ന് ശേഷം ഡൽഹിയിലെത്തി ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *