പാലക്കാട്: പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി പാലക്കാട് ഡിഎംഒ.രണ്ടുപേർ വയറിളക്കവും ഛർദിലുമായി പാലക്കാട്ടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നു. കോളറയാണെന്ന സംശയത്തിൽ ഇവർക്ക് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പാലക്കാട് ഡിഎംഒ ടി. വി റോഷ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം തിരിച്ചടിയായി.
ആരോഗ്യ വകുപ്പിലെ ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണം. നിപ ബാധിതർക്ക് നൽകിക്കൊണ്ടിരുന്ന റെംഡിസിവർ കിട്ടാനില്ലാത്ത അവസ്ഥയാണ്. മാത്രമല്ല ഇതിനൊപ്പം നൽകേണ്ട മോണോക്ലോണൽ ആൻ്റി ബോഡിയും ഇന്നലെയാണ് എത്തിയത്. റെംഡിസീവറിന് പകരം റിബവൈറിനാണ് രോഗികൾക്ക് നൽകുന്നത്.
