മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി

മാനന്തവാടി: വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിങ് ഓഫീസറെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കി. മാനന്തവാടി ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയവരോട് താമരക്ക് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി.

വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിന്നിരുന്ന വോട്ടർമാരോടും ബൂത്തിനകത്തെത്തിയ പ്രായമായവരോടും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉടൻ തന്നെ തെരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഇയാളെ സ്ഥാനത്തുനിന്ന് നീക്കി പകരം പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *