യു.എ.ഇ : യു.എ.ഇ. യുടെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന എമിറേറ്റിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് ഷാർജ ആർക്കിയോളജി മ്യൂസിയം. പുരാതന കാലഘട്ടങ്ങളിൽ മനുഷ്യർ എങ്ങനെ ജീവിച്ചിരുന്നുവെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകളാണ് മ്യൂസിയം പ്രദാനം ചെയ്യുന്നത്. ചരിത്രത്തെ പുസ്തകങ്ങളിൽ മാത്രം ഒതുക്കാതെ സംവേദനാത്മക പ്രദർശനങ്ങളിലൂടെയും പുരാവസ്തു ശേഷിപ്പുകളിലൂടെയും അവതരിപ്പിക്കുന്നുവെന്നതാണ് സവിശേഷത. അൽ അബർ പ്രദേശത്തെ ശൈഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പ്രാചീന മനുഷ്യരുടെ പാരമ്പര്യങ്ങളും ജീവിതരീതികളും യുവ തലമുറകളിലേക്ക് കൈമാറാൻ ഒട്ടേറെ പ്രദർശനങ്ങൾക്കും ശില്പശാലകൾക്കും മ്യൂസിയം നേതൃത്വം നൽകുന്നുമുണ്ട്.
ചരിത്രശേഷിപ്പുകളുമായി ആർക്കിയോളജി മ്യൂസിയം
