ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. കഴിഞ്ഞ ദിവസം ആരോപണ വിധേയനായ ടിനി ടോമിന്‍റേയും അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റേയും മൊഴി എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.

ശ്വേത മേനോൻറേയും ടിനി ടോമിന്റെയും മൊഴി പൊലീസ് എടുത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി അൻസിബ രംഗത്ത് വന്നിരുന്നു. എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുന്നുവെന്ന് അൻസിബ ഹസൻ പങ്കുവെച്ച നീണ്ട കുറിപ്പിൽ വിമർശനമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു അൻസിബയുടെ പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *