സിപിഒ ദിവ്യശ്രീയുടെ കൊലപാതകം: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം

കണ്ണൂർ: കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് അപൂർവ വിധി. രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

2024 നവംബർ 21ന് വൈകിട്ടാണ് വീട്ടിൽ വച്ച് പെട്രോൾ ഒഴിച്ച് ശേഷം ദിവ്യശ്രീയെ വെട്ടി കൊലപ്പെടുത്തിയത്. വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായി ബന്ധം വേർപിരിയണമെന്ന് ദിവ്യശ്രീ പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. അതേസമയം കേസിൽ അതിവേഗമാണ് വിചാരണ പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *