BJPയുടെ ഒളിപ്പോര്

ന്യൂഡൽഹി : പാർലമെന്റിൽ നിർണായകബില്ലുകൾ പാസാക്കാനായി ഭൂരിപക്ഷം ഉറപ്പിക്കാൻ പ്രതിപക്ഷനിരയെ പിളർത്താനുള്ള ഒളിപ്പോര് ഭരണപക്ഷം തുടരുന്നു. തൃണമൂൽ കോൺഗ്രസിനു പിന്നാലെ മഹാരാഷ്ട്രയിലെ ഉദ്ധവ് വിഭാഗം ശിവസേനയാണ് ഭരണപ്പാർട്ടിയുടെ പുതിയ ‘ഇര’. ഉത്തർപ്രദേശിലെ മുഖ്യ പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയിലേക്കും ബി.ജെ.പി. വലയെറിഞ്ഞിട്ടുണ്ടെന്നാണു സൂചന. 28 തൃണമൂൽ എം.പി.മാരിൽ ഇരുപതോളംപേർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുകയാണെന്നും അംഗീകരിക്കണമെന്നും കാട്ടി ലോക്‌സഭാ സ്പീക്കർക്ക്‌ അപേക്ഷ നൽകിയിട്ടുണ്ട്. പിന്നാലെയാണ് ഉദ്ധവിന്റെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറു പേരെ അടർത്തി എൻ.ഡി.എയുടെ സഖ്യകക്ഷിയായ ശിവസേനയുടെ ഷിൻഡേ വിഭാഗത്തിൽ ചേർക്കാൻ നീക്കം നടക്കുന്നത്. ‘ ഓപ്പറേഷൻ ടൈഗർ ‘ എന്ന പേരിലാണിത്.

Leave a Reply

Your email address will not be published. Required fields are marked *