കുട്ടികളുടെ സുരക്ഷയ്ക്ക് ആപ്പുകൾക്കും ഗെയിമുകൾക്കും കർശന നിയന്ത്രണം

റിയാദ്: സൗദി അറേബ്യയിൽ കുട്ടികളുടെയും കൗമാരക്കാരുടെയും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾക്കും ഗെയിമുകൾക്കും മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സൗദി ശൂറ കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. മിഷ്അൽ ബിൻ ഫഹം അൽ സുലാമിയുടെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് റെഗുലർ സെഷനിലാണ് രാജ്യത്തെ സാമൂഹിക-സാമ്പത്തിക-ഗതാഗത മേഖലകളെ നവീകരിക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. കൗൺസിൽ അംഗങ്ങളായ നാസർ അൽ ദുഗൈതർ, മുഹമ്മദ് അൽ അഖീൽ എന്നിവരുടെ നിർദേശപ്രകാരം, ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കാൻ ഫാമിലി അഫയേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *