യുഎഇയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്

ദുബൈ: യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം കർശനമായി നിയന്ത്രിക്കുന്ന പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി പ്രൊഫൈലുകൾ നിർമിക്കുന്നതും, കമന്റ് ചെയ്യുന്നതും, ഗ്രൂപ്പുകളിലും ഓപ്പൺ ചാനലുകളിലും ഭാഗമാകുന്നതും പൂർണമായി നിരോധിച്ചു. മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ പോലും ഈ നിരോധനത്തിൽ ഇളവ് ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *