എബോള വ്യാപനം; മുമ്പുണ്ടായതിനേക്കാൾ മൂന്നിരട്ടി കൂടുതൽ, കേസുകൾ 894 ആയി

ന്യൂഡൽഹി : ഡി.ആർ. കോംഗോയിലും ഉഗാണ്ടയിലുമുണ്ടായ എബോള വ്യാപനത്തിൽ ആദ്യ മാസത്തിൽമാത്രം 200-ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ആഫ്രിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ& പ്രിവൻഷൻ. നിലവിൽ സ്ഥിരീകരിച്ച കേസുകൾ 894 ആയി. 2000-ൽ ഉഗാണ്ടയിലുണ്ടായ എബോള വ്യാപനത്തെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ് ഇപ്പോഴത്തതേതെന്നും ആഫ്രിക്ക സിഡിസി അറിയിച്ചു. 2000-ത്തിൽ ഇതേ ഘട്ടത്തിൽ 281 കേസുകളാണ് ഉണ്ടായിരുന്നതെന്ന് ആഫ്രിക്ക സിഡിസിയിലെ മെഡിക്കൽ എപിഡെമിയോളജിസ്റ്റ് ഡോ. വെസാം മാങ്കൗല പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ കേസുകളുടെ എണ്ണത്തിൽ 38% വർധനവുണ്ടായിട്ടുണ്ട്. ഇതുവരെ കിഴക്കൻ കോംഗോയിലും ഉഗാണ്ടയിലുമായി 74 രോഗികൾ രോഗമുക്തി നേടിയിട്ടുണ്ട്. കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇട്ടൂരിയിലാണ് കൂടുതൽ രോഗവ്യാപനമുള്ളത്. 90%-ത്തിലേറെ കേസുകളും ഇവിടെയാണ്. നോർത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിലും കേസുകൾ രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *