ന്യൂഡൽഹി: രാജ്യത്ത് പുതിയ അധ്യയന വർഷത്തിൽ ത്രിഭാഷാപഠനം കർശനമായി നടപ്പിലാക്കണമെന്ന് സി.ബി.എസ്.ഇ . ഇക്കൊല്ലം ആറാം ക്ലാസ്സിൽ മൂന്നാംഭാഷ പഠിപ്പിച്ചിരിക്കണമെന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിൽ ഒരഴ്ച്ചക്കകം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലറുകൾ ഇതിനോടകം അയച്ചുകഴിഞ്ഞു. പാഠപുസ്തകങ്ങൾ വൈകാതെ എത്തിയ്ക്കാമെന്നും നിലവിൽ ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കണമെന്നും സി.ബി.എസ്.ഇ നിർദേശിച്ചു. മാത്രമല്ല ഏത് ഭാഷയാണ് മൂന്നാം ഭാഷയായി തിരഞ്ഞെടുക്കുന്നതെന്ന് സ്കൂളുകൾ ബന്ധപ്പെട്ട മേഖലാ ഓഫീസുകളെ അറിയിക്കുകയും സി.ബി.എസ്.ഇ യുടെ ഓൺലൈൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുകയും വേണം.
2026-27 അധ്യയന വർഷം മുതൽ ത്രിഭാഷാപഠനം കർശനമാക്കി അടുത്തിടെ സി.ബി.എസ്.ഇ പാഠ്യപദ്ധതി പരിഷ്കരിച്ചിരുന്നു.
ഈ വർഷം ആറാം ക്ലാസ്സിനാണ് മൂന്നാം ഭാഷ പഠിപ്പിക്കുക. എന്നാൽ വരും വർഷങ്ങളിൽ തുടർന്നുള്ള ക്ലാസ്സുകളിലും മൂന്നാം ഭാഷ പഠിപ്പിക്കും. അതേസമയം പഠിപ്പിക്കുന്ന മൂന്നു ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകൾ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
