കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇലെക്ഷൻ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസുകാർ ഉൾപ്പെടെ 28 പേർക്ക് അപകടത്തിൽ പരിക്കേറ്റു. വടകര മടപ്പള്ളിയിൽ നിന്നും ഇലെക്ഷൻ ഡ്യൂട്ടി കഴിഞ്ഞു മലപ്പുറത്തേക്ക് തിരിച്ച പോലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 12.45-ഓടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. മാത്രമല്ല വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിപ്പോയി. പിന്നീട് കൊയിലാണ്ടി അഗ്നിസുരക്ഷാ സേന സ്ഥലത്തെത്തി വാഹനങ്ങളുടെ ഡോർ കട്ട് ചെയ്താണ് ഇവരെ പുറത്തിറക്കിയത്. അപകടത്തിൽ പരിക്കേറ്റ 28 പേരയും ഉടൻ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
