ഹിജാബില്ലാതെ പാട്ട് പാടിയ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ. ഖോമിലെ ക്രിമിനൽ കോടതിയാണ് പരസ്തൂ അഹമ്മദിക്ക് ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്കു പുറമെ രണ്ടുവർഷത്തേക്ക് ഇറാനിൽ നിന്ന് പുറത്തുപോകുന്നതിനും സാംസ്കാരിക പരിപാടികൾ പങ്കെടുക്കുന്നതിനും വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്. അശ്ലീലവും അസന്മാർഗികവുമായ ളള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 2024ൽ യൂട്യൂബ് ചാനലിൽ നടത്തിയ ഓൺലൈൻ സംഗീതപരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് പരസ്തൂ അഹമ്മദി അറസ്റ്റിലായിരുന്നു. പരസ്തൂവിന്റെ സംഘത്തിലെ മറ്റ് എട്ട് അംഗങ്ങൾക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്.
പരസ്തൂവിന്റെ അറസ്റ്റ് ഇറാനിലും രാജ്യാന്തരതലത്തിലും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഹിജാബില്ലാതെ പാട്ട് പാടിയതിനു ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ
