കുവൈത്ത് : കുവൈത്തിലെ സർക്കാർ ആശുപത്രികളിലും പ്രത്യേക ചികിൽസാ കേന്ദ്രങ്ങളിലും ‘ക്വയറ്റ് അവേഴ്സ്’ അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. ആശുപത്രി വാർഡുകളിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് ക്വയറ്റ് അവേഴ്സ് നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. സൽമാൻ അൽ ഖലീഫ അൽ സബാഹ് അറിയിച്ചു. രോഗികൾക്ക് ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമിക്കാനും ഉറങ്ങാനും വേണ്ടിയാണിത്. ഈ സമയങ്ങളിൽ അടിയന്തരമല്ലാത്ത നഴ്സിംഗ് പരിചരണങ്ങൾ, പരിശോധനകൾ, ചികിൽസകൾ എന്നിവ പരമാവധി ഒഴിവാക്കുകയോ മറ്റ് സമയങ്ങളിലേക്ക് മാറ്റുകയോ ചെയ്യും. അതോടൊപ്പം സാധാരണ ദിവസങ്ങളിലെ ആശുപത്രി സന്ദർശന സമയം പ്രതിദിനം 5 മണിക്കൂറായി വർധിപ്പിച്ചു. ഇനി മുതൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 8 മണി വരെയാണ് പുതുക്കിയ സമയം.
കുവൈത്തിലെ ആശുപത്രികളിൽ ‘ക്വയറ്റ് അവേഴ്സ്’ അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം
