നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കൽപ്പേഷ്ഭായ് മേഘാനി ആണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം മെയ് 15-നാണ് നയാഗ്രയിൽ ഈ ദാരുണമായ സംഭവം. കനേഡിയൻ പോലീസ് നിലവിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ നാല് വർഷമായി കാനഡയിൽ താമസിക്കുന്ന വിധി, അവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു.
ഇന്ത്യൻ വംശജയായ 22-കാരി നയാഗ്രയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു
