ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി വിമത വിഭാഗം. പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ ആണ് നടപടി. തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹുവയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ 20 വിമത തൃണമൂൽ എംപിമാർ യോഗം ചേർന്ന് തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ എംപിമാർക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചുവെന്ന ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിൻ്റെ ആരോപണത്തിന് മറുപടിയായി എക്സിൽ ഇട്ട പോസ്റ്റാണ് നിയമനടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ‘കേവലം 15 കോടിയോ? എന്തിനാണ് ഇത്ര വിലകുറഞ്ഞു പോകുന്നത്? ഞങ്ങളുടെ ആളുകൾക്ക് 4 കോടി രൂപ മുൻകൂറായും ബാക്കി കാലാവധിയുള്ള 36 മാസത്തേക്ക് പ്രതിമാസം 1 കോടി രൂപ വീതവും ലഭിച്ചുവെന്നാണ് കരുതുന്നത്’ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിൽ ഉണ്ടായ വലിയ പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഈ വാദപ്രതിവാദങ്ങൾ.
Related Posts
വനിതാ ടി20 ലോകകപ്പ്; ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍
മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് നേര്‍ക്കുനേര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യന്‍…
സൗദിയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ വിപുലീകരിക്കുന്നു
ജിദ്ദ: ദീർഘദൂര യാത്രക്കാർക്കായി നോർത്ത് വെസ്റ്റ് ബസിന്റെ ഇന്റർസിറ്റി സർവീസുകൾ വിപുലീകരിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. അസീർ മേഖലയിലെ യാത്രക്കാർക്ക്…
കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11 കാരി മരിച്ചു
കൊല്ലം: അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11കാരിക്ക് ജീവൻ നഷ്ടമായി.വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ…
