തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയുടെ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. നേരത്തെ ഇടത് മുന്നണി സർക്കാർ അധികാരത്തിൽ ഇരിക്കെ നടത്തിയ ആരോപണങ്ങൾ ഒരിക്കൽ കൂടി ആവർത്തിച്ചു കൊണ്ടാണ് അഖിൽ മാരാർ രംഗത്ത് വന്നിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഖിൽ മാരാരുടെ പ്രതികരണം. പ്രളയ ദുരിതാശ്വാസ നിധിയിൽ പിണറായി വിജയൻ തട്ടിപ്പ് നടത്തി എന്ന് തെളിവുകൾ സഹിതം പറഞ്ഞപ്പോൾ തനിക്കെതിരെ അന്ന് കള്ള കേസെടുത്തുവെന്നാണ് അഖിൽ മാരാർ ആരോപിക്കുന്നത്. ആ വിഷയത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഒരക്ഷരം മിണ്ടിയില്ലെന്നും അഖിൽ മാരാർ ആരോപിക്കുന്നു. 5000 കോടി പ്രളയത്തിന്റെ പേരിൽ ജനങളുടെ കൈയിൽ നിന്ന് പിരിച്ചു വക മാറ്റി ചിലവിട്ട പിണറായി യാതൊരു ഉളുപ്പും ഇല്ലാതെ വയനാട് ദുരന്തം ഉണ്ടായതിന്റെ പിറ്റേ ദിവസം വീണ്ടും പിരിക്കാൻ ഇറങ്ങിയപ്പോഴാണ് താൻ പ്രതികരിച്ചതെന്നും അഖിൽ മാരാർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അഖിൽ മാരാരുടെ പ്രതികരണം.
പിണറായിക്കെതിരെ അഖിൽ മാരാർ
