തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ ടിയുടെ കുറ്റം തെളിയിക്കാൻ വലിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കുറ്റം ചെയ്തുവെന്ന് ഉറപ്പാണ്. വീണയ്ക്ക് പറയാനുള്ളത് ഇഡി കേൾക്കട്ടെ. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഇന്ന് തേടാനാകും. അനുബന്ധ തെളിവുകൾ കണ്ടെത്താനാണ് ഇ ഡിയുടെ നീക്കമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
അതേസമയം, ഇഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതിനേക്കാൾ കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ്. ഇ ഡിക്ക് കൂടുതൽ ആധികാരിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. വീണയക്ക് ഇടപാടുകൾ കൃത്യമായ ബോധ്യപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിഎംഎൽഎ ആക്ട് പ്രകാരം വീണക്കെതിരെ എന്ത് നടപടിയെടുക്കാൻ കഴിയും എന്ന് പറയാൻ കഴിയില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
