കൊല്ലം; ശബരിമല സ്വർണ്ണ കൊള്ള കേസിൽ ശങ്കരദാസിന് ജാമ്യം. രണ്ട് കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചു. എസ് ഐ ടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാതെ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം കിട്ടി പുറത്തു വിട്ടു. 22026 ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടർന്നാണ് റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിന് പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര് തുടങ്ങി മറ്റ് പ്രതികൾ എല്ലാം നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം.
സ്വർണ്ണ കൊള്ള കേസിൽ ശങ്കരദാസിന് ജാമ്യം
