ചരിത്രവിസ്മയവുമായി ഇത്തിഹാദ് മ്യൂസിയം

യു.എ.ഇ : യു.എ.ഇ. രൂപവത്കരണ ചരിത്രം ലോകത്തിന് പരിചയപ്പെടുത്തുന്ന പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് ഇത്തിഹാദ് മ്യൂസിയം. പുരാതന രേഖകൾ, ചിത്രങ്ങൾ, വീഡിയോകൾ, ചരിത്രശേഷിപ്പുകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് മ്യൂസിയം സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. രാജ്യത്തിന്റെ ചരിത്രം പര്യവേഷണംചെയ്യാൻ സഹായിക്കുന്ന സംവേദനാത്മക പ്രദർശനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയും ജുമൈറയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിലുണ്ട്. രാജ്യത്തിന്റെ വികസന യാത്ര അടയാളപ്പെടുത്തുന്ന മ്യൂസിയം 25,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്നു.

ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന വാസ്തുവിദ്യയിലാണ് മ്യൂസിയം രൂപകല്പന ചെയ്തിട്ടുള്ളത്. രാഷ്ട്രനായകരുടെ ദീർഘവീക്ഷണം, ദേശീയ ഐക്യത്തിന്റെ കഥ എന്നിവ വിവരിക്കുന്ന മ്യൂസിയം ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. വിശാലമായ പ്രദർശന ഹാളുകളും ആധുനിക സാങ്കേതികസംവിധാനങ്ങളും കേന്ദ്രത്തിന്റെ സവിശേഷതകളാണ്. വിദ്യാർഥികൾക്കും ഗവേഷകർക്കും വിനോദസഞ്ചാരികൾക്കും ഒരേപോലെ വിജ്ഞാനപ്രദമായ ഇടവുമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *