ഹൃദയാഘാതം തടയാൻ ചില ശീലങ്ങൾ

ഹൃദയാഘാതം പെട്ടെന്ന് ഉണ്ടാകുന്നതല്ലെന്നും കാലങ്ങളോളം ലക്ഷണങ്ങൾ നിശ്ശബ്ദം പിന്തുടരാമെന്നും വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹൃദ്രോഗങ്ങളുടെ കാര്യത്തിൽ പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നാണ് വിദഗ്ധർ പറയുന്നത്. അത്തരത്തിൽ അറുപത് വയസ്സിനു മുമ്പ് ഹൃദയാഘാതം ഉണ്ടാകുന്നത് പ്രതിരോധിക്കാൻ സഹായിക്കുന്ന പത്ത് കാര്യങ്ങൾ പങ്കുവെക്കുകയാണ് ഹൃദ്രോഗ വിദഗ്ധനായ ഡോ. ഐവാൻ ലെവിൻ.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഐവാൻ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അതിൽ‌ ആദ്യത്തേതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് പുകവലിയും കൊക്കെയ്ന്റെ ഉപയോഗവും പാടെ ഉപേക്ഷിക്കണം എന്നതാണ്. ഹൃദ്രോഗത്തിനുള്ള ഏറ്റവും വലിയ അപകട ഘടകങ്ങളിലൊന്നാണ് പുകവലി എന്ന് അദ്ദേഹം പറയുന്നു. ഒരു കാരണവശാലും പുകവലിക്കുകയോ കൊക്കെയ്ൻ ഉപയോഗിക്കുകയോ ചെയ്യരുത്. പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരിൽ പോലും കൊക്കെയ്ൻ അപകടകരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *