ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര ബിജെപിയിൽ ചേരുമെന്ന് സൂചന. കൊച്ചിയിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നാളെ വിളിച്ചുചേർത്തിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം ബിജിപിയിൽ ചേരുന്നതായുള്ള വാർത്ത മുഹമ്മദ് ഫൈസൽ നിഷേധിച്ചു. നാളെ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷദ്വീപിൽ നിന്നുള്ള വിമാനം റദ്ദ് ചെയ്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *