തിരുവനന്തപുരം: ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി കെ ബഷീർ. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ നിയമസഭയിൽ പറഞ്ഞു. സൊസൈറ്റിക്ക് നൽകിയ കരാറിന്റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണ്. ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിലവാരം ഉള്ളതുകൊണ്ട് എല്ലാവരും അവർക്ക് പിന്നാലെ പോയി വർക്ക് ലോഡ് കൂടിയതുകൊണ്ടാണ് ഇപ്പോൾ പ്രശ്നാം. ഊരാളുങ്കലിൻ്റെ കുത്തക ഒഴിവാക്കുമോ. പത്തുവർഷംകൊണ്ട് അവർക്ക് ഒരുപാട് വർക്കുകൾ കിട്ടുന്നുവെന്നും വർക്കുകൾ നിജപ്പെടുത്തുമോയെന്നും വിടി ബലരാം ചോദിചു. പിന്നാലെ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പികെ ബഷീര്‍ മറുപടി നല്കി.
