നിർണായക രാഷ്ട്രീയ നീക്കവുമായി വിജയ്

ചെന്നൈ : തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പിന്തുണയ്ക്കുന്ന പാർട്ടികളുമായി കൂടികാഴ്ച സഖ്യമായി നീങ്ങാൻ ടിവികെ ആലോചിക്കുന്നു. ഇതിനായി ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിളിച്ചു. മറ്റന്നാൾ യോഗം ചേരുമെന്ന് ടിവികെ അറിയിച്ചു. ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവൻറെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. സഖ്യത്തിന് പേരും ആലോചനയിലുണ്ടെന്ന് ടിവികെ നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്സ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും മറ്റന്നാൾ നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് ടിവികെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിവികെയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *